Saturday, September 24, 2016





ഐ ഫോൺ 7 പുതിയ സവിശേഷതകൾ 

ലോകമെമ്പാടുമുള്ള മൊബൈൽ ഫോൺ ഉപഭോകതാക്കൾ കാത്തിരുന്ന ഐഫോൺ 7 അടുത്തയിടെ  വിപണിയിൽ ഇറങ്ങി  എന്തൊക്കെയാണ് ഐഫോൺ 7 ന്റെ സവിശേഷതകൾ എന്ന് നോക്കാം 

1 . പുതുക്കിയ കാമറ 
   ഐ ഫോണിന്റെ ക്യാമറ യുടെ പെർഫോമൻസ് ആണ് എന്നും ആപ്പിൾ ഉയർത്തിപിടിച്ചിരുന്ന സവിശേഷത അതിൽ ആപ്പിളിനെ വെല്ലുവിളിക്കാൻ കഴിയുന്ന ആൻഡ്രോയിഡ് ഫോണുകൾ കുറവായിരുന്നു പക്ഷെ കഴിഞ്ഞ ചില വർഷങ്ങൾ ആയി സാംസങ്  ഫോണുകൾ പ്രേത്യകിച്ചു ഗാലക്സി s6 S7 മോഡലുകൾ ഐഫോണിന് ഒപ്പം അല്ലെങ്കിൽ അതിലും മുന്തിയ പ്രകടനം കാഴ്ച വെച്ചിരുന്നു . ഗാലക്സി S7 തട്ടിയെടുത്ത കിരീടം തിരിച്ചുപിടിക്കാൻ ആയാണ് ആപ്പിൾ ഐഫോൺ 7 വിപണിയിൽ എത്തിച്ചിരിക്കുന്നത് . മുൻ കാമറ 7 മെഗാപിക്സൽ ആയി ഉയർത്തി പിൻക്യാമെറ   13 മെഗാപിക്സൽ ആണ് ഇമേജ് സ്റ്റെബിലൈസേഷൻ , കൂടുതൽ പ്രകാശം കടത്തിവിടുന്ന അപർച്ചർ സെറ്റിങ് എന്നിവ ഐഫോൺ 7 ന്റെ പ്രത്യേകത ആണ് 

2 . ജല പ്രധിരോധ ശ്കതി 
 പലപ്പോഴും ഫോണുകൾ കേടുവരുന്നത് വെള്ളത്തിൽ വീഴുന്നത് അല്ലെങ്കിൽ കനത്ത മഴനനഞ്ഞു ജലം അകത്തു കയറുമ്പോൾ ആണ്. ഐഫോൺ 7 വാട്ടർ റെസിസ്റ്റൻസ് ഉള്ളതാണ് ചെറിയ ജലസമ്പർക്കം കൊണ്ട് കുഴപ്പങ്ങൾ ഉണ്ടാകില്ല 

3 . കൂടുതൽ പ്രവർത്തിക്കുന്ന ബാറ്ററി 
ഇതിനു മുൻപത്തേ മോഡലായ   ഐഫോൺ 6s നെ അപേക്ഷിച്ചു ബാറ്ററി ക്ഷമത കൂടുതൽ ആണ് പുതിയ മോഡലിന് .

4 . ശക്തി കൂടിയ പ്രോസസ്സർ 
ആപ്പിളിന്റെ പുതിയ തലമുറ പ്രോസസ്സർ ആണ് ഐഫോൺ 7 ന്റെ ഹൃദയം ഇത് കൂടുതൽ വേഗത്തിൽ പ്രവർത്തിക്കുന്നു ഒറ്റനോട്ടത്തിൽ ഐഫോൺ 6sമായി  താരതമ്യം ചെയ്യുമ്പോൾ പെർഫോമൻസ് വ്യത്യാസം കാണാൻ കഴിയില്ലെങ്കിലും പ്രോസസ്സർ    ശേഷി കൂടുതൽ വേണ്ട ഗെയിമുകളിലും മറ്റും ഈ വ്യത്യാസം ദർശിക്കാൻ സാധിക്കും .

നിങ്ങൾ മൊബൈൽ ഫോട്ടോഗ്രാഫി ഇഷ്ടപെടുന്ന അല്ലെങ്കിൽ മൊബൈൽ ഗെയിമിംഗ്നു പ്രാധാന്യം നല്‌കുന്ന ഒരാളാണെങ്കിൽ എന്തുകൊണ്ടും നല്ലൊരു  അപ്ഗ്രേഡ് ആണ് ഐഫോൺ 7 . 

Monday, December 12, 2011

ഫ്രീ Android അപ്ലിക്കേഷന്‍ ഇന്ത്യന്‍ റെയില്‍ ഇന്‍ഫോ


ട്രെയിനുകളുടെ സമയം , സീറ്റ്‌ ലഭ്യത എന്നിവ എവിടെ നിന്നും അറിയുന്നതിന് വേണ്ടിയുള്ള  android  അപ്ലിക്കേഷന്‍ . P N R സ്റ്റാറ്റസ് , ടിക്കറ്റ്‌ നിരക്കുകള്‍ എന്നിവയും ഇ അപ്ലിക്കേഷന്‍ മുഖേന എളുപ്പം ലഭ്യമാണ് .

Saturday, April 16, 2011

മൊബൈല്‍ ഫോണിനും സൂം ലെന്‍സ്‌

ഡിജിറ്റല്‍ SLR , ചലച്ചിത്ര ക്യാമറകളില്‍ മാത്രം കണ്ടിരുന്ന സൂം ലെന്‍സ്‌ ഇപ്പോള്‍ നിങ്ങളുടെ മൊബൈല്‍ ഫോണിനും , ഐ ഫോണിനു പുറമേനിന്നു ഘടിപ്പികാവുന്ന സൂം ലെന്‍സ്സ് ആണ് ജെര്‍മനിയിലെ RCP കമ്പനി Rolley എന്ന ബ്രാന്‍ഡില്‍ അവതരിപ്പിച്ചത് . 8x സൂമിംഗ് ആണ് ഇ ലെന്‍സ്‌ ഉപയോഗിച്ച് ചെയ്യാന്‍ കഴിയുന്നത്‌ . ഇപ്പോള്‍ ഐ ഫോണ്‍ 4 ഇന് മാത്രമേ ഇ ലെന്‍സ്‌ ഉപയോഗിക്കാന്‍ സാധികുന്നത് . 35 euro ആണ് കമ്പനി വിലയിട്ടിരികുന്നത് ഏകദേശം 2300 രൂപ .
മൊബൈല്‍ ക്യാമറ കൊണ്ടുതന്നെ പോരുതിമുട്ടിയിരുകുന്ന നമ്മളുടെ നാട്ടുകാരുടെ സ്ഥിതി ഇനികണ്ടറിയണം .

Saturday, July 12, 2008

ഗൂഗിള്‍ പ്രിവ്യു ...


ഗൂഗിള്‍ സേര്‍ച്ച്‌ ചെയ്യുമ്പോള്‍ കിട്ടുന്ന വെബ്‌സൈറ്റ് കളുടെ പട്ടിക കുടാതെ അവയുടെ ചിത്രങ്ങളും പ്രദര്ശിപ്പിക്കുന്ന ഒരു ബ്രൌസര് ആഡ് ഓണ് ആണു ഗൂഗിള് പ്രിവ്യു . ഇതു നമ്മുക്ക് വേണ്ട സൈറ്റുകള് എളുപ്പം തിരഞ്ഞെടുക്കുന്നതിനു സഹായിക്കുന്നു .






ഗൂഗിള് പ്രിവ്യു ഫയര് ഫോക്സ് ഇല് ഇന്സ്റ്റാള് ചെയ്യാന് ഇവിടെ അമര്ത്തുക

എന്റെ മലയാളം ബ്ലോഗിലേക്ക് സ്വാഗതം .